കീഴ്മാട്: കീഴ്മാട് അന്ധവിദ്യാലയത്തിൽ പ്രകൃതിപാഠങ്ങൾ തൊട്ടറിഞ്ഞും മണത്തറിഞ്ഞും കേട്ടറിഞ്ഞും പഠിക്കാൻ സഹായിക്കുന്ന സെൻസറി പാർക്ക് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.ജെ. ജോൺ അദ്ധ്യക്ഷനായി. കുര്യൻ ജോൺ, കെ. അൻവർ, ലിയോസ് നെവിൻ നിബു, ഗാത ശ്രീജിത്ത്, ലീന, ഫാ. ജോൺ കെ. ജേക്കബ്, ജിജി വർഗീസ് എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് കുട്ടികളുടെ വിഭാഗമായ ലിയോസിന്റെ നേതൃത്വത്തിലാണ് ഹെലൻ കെല്ലറുടെ 146-ാമത് ജന്മദിനാചരണത്തിന്റെ ഭാഗമായി സെൻസറി പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ, ശലഭോദ്യാനം, പച്ചക്കറിത്തോട്ടം, ജലധാര, സ്പർശന നടപ്പാത എന്നിവ ഉൾപ്പെടുന്നതാണ് സെൻസറി പാർക്ക്.



